മ്യാൻമറിൽ ഭൂകമ്പം

മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്

Apr 13, 2025 - 11:07
Apr 13, 2025 - 11:07
 0  13
മ്യാൻമറിൽ ഭൂകമ്പം
ഡൽഹി: മ്യാൻമറിൽ ഭൂകമ്പം. ഇത് മൂന്നാം തവണയാണ് മ്യാൻമറിൽ ഭൂകമ്പം ഉണ്ടായിരുന്നത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  5.6 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ എം എസ് സി) അറിയിച്ചു.
 
ഇതിനു മുൻപ് വെള്ളിയാഴ്ച്ച  4.1 തീവ്രതയുളള ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു. അതേസമയം മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. അന്ന് മൂവായിരത്തിലേറെ പേർ അപകടത്തിൽ മരിക്കുകയും 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow