കേരളത്തിൽ നിന്നുള്ള നഴ്‌സ് നിമിഷ പ്രിയയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി
യെമൻ പൗരനായ തലാൽ അബ്ദോ മെഹ്ദിയുടെ കൊലപാതകത്തിന് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ 2017 ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു

യെമൻ: യെമനിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നഴ്‌സ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിക്കാൻ യെമൻ പ്രസിഡന്റ് റഷാദ് അൽ-അലിമി തിങ്കളാഴ്ച അംഗീകാരം നൽകി. ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കും.
നിമിഷ പ്രിയയുടെ മോചനം ഇരയായ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിൽ നിന്നും അവരുടെ ഗോത്ര നേതാക്കളിൽ നിന്നും മാപ്പ് നേടിയെടുക്കുന്നതിനെ ആശ്രയിച്ചിരുന്നു. നിമിഷയുടെ മാതാവ് പ്രേമ കുമാരി യെമന്റെ തലസ്ഥാനമായ സനയിൽ വധശിക്ഷയിൽ ഇളവ് നേടുന്നതിനും ഇരയുടെ കുടുംബവുമായി ചർച്ച നടത്തുന്നതിനും വേണ്ടി താമസിച്ചു വരികയായിരുന്നു.
ഇന്ത്യൻ എംബസി നിയമിച്ച അഭിഭാഷകനായ അബ്ദുള്ള അമീർ 20,000 ഡോളർ (ഏകദേശം 16.6 ലക്ഷം രൂപ) ചർച്ചകൾക്ക് മുമ്പുള്ള ഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബറിൽ ഇരയുടെ കുടുംബവുമായുള്ള ചർച്ചകൾ പെട്ടെന്ന് നിലച്ചു. ഈ പണം നൽകിയതിനു ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് അമീർ വ്യക്തമാക്കിയിരുന്നു.
ജൂലൈ 4 ന്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വഴി 19,871 ഡോളറിന്റെ ഒരു ചെക്ക് അഭിഭാഷകന് നൽകി. എന്നിരുന്നാലും, ചർച്ചകൾ തുടരുന്നതിന് മുമ്പ്, രണ്ട് ഗഡുക്കളായി നൽകേണ്ട മൊത്തം 40,000 ഡോളർ നൽകണമെന്ന് അമീർ നിർദ്ദേശിച്ചു.
സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ക്രൗഡ് ഫണ്ടിംഗിലൂടെ ആദ്യ ഗഡു സമാഹരിച്ചു, പക്ഷേ പിന്നീട് ശേഖരിച്ച ഫണ്ട് ചെലവഴിച്ചതിൽ അപാകത ചൂണ്ടിക്കാട്ടി സംഭാവന നൽകിയവർ പിന്മാറിയിരുന്നു.
യെമൻ പൗരനായ തലാൽ അബ്ദോ മെഹ്ദിയുടെ കൊലപാതകത്തിന് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ 2017 ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. യെമനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും 2018 ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു.
What's Your Reaction?






