സംസ്ഥാനത്ത് ഇനി ഓൺലൈനായി മദ്യം; സ്വിഗ്ഗി ഉൾപ്പെടെ 9 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു
ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശിപാർശ സർക്കാർ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ഓൺലൈനാക്കാൻ ബെവ്‌കോ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശിപാർശ സർക്കാർ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്.
മദ്യ ഡെലിവറിയിൽ സ്വിഗ്ഗി ഉൾപ്പെടെ ഒൻപത് സ്വകാര്യ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 23 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഓൺലൈൻ ഡെലിവറി ലഭിക്കുക. തിരിച്ചറിയൽ രേഖ സമർപ്പിക്കൽ നിർബന്ധമാണ്.
വീര്യം കുറഞ്ഞ മദ്യം മാത്രമേ ഓൺലൈനായി ലഭ്യമാകുകയുള്ളൂ. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ സംസ്ഥാനം ഇക്കാര്യത്തിൽ പൂർണ്ണമായി തയ്യാറാണോ എന്ന കാര്യത്തിൽ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ സർക്കാർ അന്തിമ തീരുമാനം എടുക്കുകയുള്ളു.
മൂന്നു വർഷം മുൻപും ബെവ്‌കോ സർക്കാർ അനുമതി തേടിയിരുന്നെങ്കിലും അന്ന് അത് നിരസിക്കപ്പെട്ടിരുന്നു.
What's Your Reaction?






