ഡൽഹി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ഇനി 6 ദേശീയ പാർട്ടികളും 67 പ്രാദേശിക പാർട്ടികളുമാണ് ഉണ്ടാവുക. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ. മാത്രമല്ല രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതിൽ കേരളത്തിലെ ആറ് പാർട്ടികളും ഉൾപ്പെടുന്നു. ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് ഒഴിവാക്കപ്പെട്ട പാർട്ടികൾ എന്നിവയാണ് കേരളത്തിൽ നിന്നും ഒഴിവാക്കിയ പാർട്ടികൾ.