സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്, പവന് വര്‍ധിച്ചത് 160 രൂപ

ആറുദിവസം കൊണ്ട് പവന്‍ വിലയില്‍ 2,000 രൂപ വര്‍ധിച്ചു

Aug 7, 2025 - 19:10
Aug 7, 2025 - 19:10
 0  9
സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്, പവന് വര്‍ധിച്ചത് 160 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് തൊട്ടു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,400 രൂപയും പവന് 160 രൂപ വര്‍ധിച്ച് 75,200 രൂപയുമായി. ഇതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ പവന് 75,040 രൂപയെന്ന റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ് സ്വര്‍ണം. ആറുദിവസം കൊണ്ട് പവന്‍ വിലയില്‍ 2,000 രൂപ വര്‍ധിച്ചു. 

24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.10 കോടി രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. 18 കാരറ്റു മുതല്‍ താഴോട്ടുള്ള സ്വര്‍ണ വിലയിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,715 രൂപയായി. 14 കാരറ്റിന് 20 രൂപ വര്‍ധിച്ച് 59,95 രൂപയും ഒമ്പത് കാരറ്റിന് 10 രൂപ ഉയര്‍ന്ന് 3,875 രൂപയുമായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് വില കൂടാനുള്ള പ്രധാന കാരണം. 

ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്. ജൂണ്‍ 14 ന് അന്താരാഷ്ട്ര വില ഔണ്‍സിന് 3,500 ഡോളര്‍ തൊട്ടപ്പോള്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇതിനു മുമ്പ് സ്വര്‍ണ വില എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84ല്‍ ആയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow