ആഗോള സൈബർ സുരക്ഷ ടെക് തൊഴിൽ അവസരങ്ങൾ ഒരുക്കി എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ ടെക് ഹബ് തുറന്നു

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലണ്ട്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെക് പ്രവർത്തിക്കുന്നു.
ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്റർ (SOC), റീജിയണൽ ഹെഡ്ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന പുതിയ കേന്ദ്രം മീരാൻ ഗ്രൂപ്പ് അധ്യക്ഷൻ നവാസ് മീരാനും, സിഐഐ അധ്യക്ഷയും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്റ്റ്റുമായ ശാലിനി വാരിയറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24 മണിക്കൂറും സൈബർ സുരക്ഷാ പരിരക്ഷ നൽകുന്നതിനും എഫ് 9 ഇൻഫോടെക് കേരളത്തിലെ ഈ പുതിയ കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങൾക്കും കേരളത്തിലെ അഭ്യസ്തവിദ്യർക്ക് കൂടുതൽ തൊഴിലവസരങ്ങളും പുതിയ കേന്ദ്രം ഒരുക്കും.
എഫ് 9 ഇൻഫോടെക്കിൻ്റെ നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണൻ പറഞ്ഞു
ആഗോള ക്ലയൻ്റുകൾക്ക് മികച്ച സേവനം നൽകുന്നതിനും കേരളത്തിലെ ടെക് വ്യവസായത്തിന് വളർച്ചയുടെ പുതിയ പാതയിലേക്ക് നയിക്കുന്നതിനും പുതിയ കേന്ദ്രൻ സഹായിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ മോഹനചന്ദ്രൻ കൂട്ടിച്ചേർത്തു
ഏഴ് രാജ്യങ്ങളിലെ ബിസിനസ്സുകൾക്കും ഗവൺമെൻ്റുകൾക്കും ക്ലൗഡ്, സൈബർ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് എഫ് 9 ഇൻഫോടെക്.
സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടന വേളയിൽ, എഫ് 9 ഇൻഫോടെക് കേരളത്തിലെ മികച്ചതും അതിവേഗം വളർന്ന് വരുന്നതുമായ മൂന്ന് കമ്പനികളായ പ്രീമാജിക്, കോഡ്പോയിന്റ്, ഗ്രീൻആഡ്സ് ഗ്ലോബൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. എന്റർപ്രൈസ്-ഗ്രേഡ് സൈബർ സുരക്ഷ ഉപയോഗിച്ച് ഈ കമ്പനികളുടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റൽ ആസ്തികൾ സുരക്ഷിതമാക്കുന്നതിനും എഫ് 9 പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കും.
What's Your Reaction?






