ഡൽഹി: വീണ്ടും യുപിഐ ആപ്പുകൾ പണിമുടക്കി. ഇതോടെ പേയ്ടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ നടത്താനാവാതെ ഉപഭോക്താക്കൾ കുഴങ്ങി. ഇന്ന് രാവിലെ 11.30 ഓടെയാണ് തടസം നേരിട്ടുതുടങ്ങിയത്.
ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനങ്ങൾ തടസപ്പെടുന്നത്. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ലെന്നും ആരോപിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ രംഗത്തെത്തി.
പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.