ലഖ്‌നൗ: ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ രോഗികളെ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.തുടർന്ന് അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.