എറണാകുളം: കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. എറണാകുളം നേര്യമംഗലത്താണ് അപകടം നടന്നത്. കട്ടപ്പന കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ബസ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന്‍റെ സമീപത്തുനിന്നും 10 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. അപകടത്തിൽ 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.