അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി; 84 ഡോക്ടർമാരെ പിരിച്ചുവിട്ടു

ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്.

Aug 8, 2025 - 08:14
Aug 8, 2025 - 08:14
 0  11
അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി; 84 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 

അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 3 ഡോക്ടർമാരേയും ഉൾപ്പെടെ 84 ഡോക്ടർമാരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു. ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.

What's Your Reaction?

like

dislike

love

funny

angry

sad

wow