'മൂന്നുലക്ഷം രൂപ' വരെ ലാഭിക്കാം; ബംപര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ടിഗ്വാന്‍ ആന്‍ ലൈന്‍

ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം

Aug 7, 2025 - 19:24
Aug 7, 2025 - 19:25
 0  14
'മൂന്നുലക്ഷം രൂപ' വരെ ലാഭിക്കാം; ബംപര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ടിഗ്വാന്‍ ആന്‍ ലൈന്‍

ന്ത്യയില്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ബംപര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ഫോക്സ്വാഗണിന്‍റെ പുതുതലമുറയായ എസ്യുവിയായ ടിഗ്വാന്‍ ആര്‍ ലൈന്‍. ഓഗസ്റ്റില്‍, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈനില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നുലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും. ഈ സമയത്ത്, എസ്യുവിയില്‍ രണ്ടുലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു. 

ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. സിബിയു ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡല്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും പ്രീമിയം എസ്യുവി ആണ്. 

190 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ പവര്‍ട്രെയിനിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിരിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ എസ്യുവിയുടെ എക്സ്-ഷോറൂം വില 49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow