ചെമ്മീന്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍; യു.എസിന്‍റെ നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍

റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ്. ഏര്‍പ്പെടുത്തിയിരുന്നു

Aug 7, 2025 - 09:36
Aug 7, 2025 - 09:36
 0  10
ചെമ്മീന്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍; യു.എസിന്‍റെ നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക.

റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ്. ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍

ചെമ്മീന്‍ - 50 %
ഓര്‍ഗാനിക് കെമിക്കല്‍സ് - 54 %
കാര്‍പെറ്റുകള്‍ - 52.9 %
വസ്ത്രങ്ങള്‍- 60.3 മുതല്‍ 63.9 % വരെ
തുണിത്തരങ്ങള്‍ - 59 %
ഡയമണ്ട്, ഗോള്‍ഡ് ഉത്പന്നങ്ങള്‍ - 52.1%
സ്റ്റീല്‍, അലുമിനിയം, കോപ്പര്‍ - 51.7 %
യന്ത്രഭാഗങ്ങള്‍, അനുബന്ധ ഘടകങ്ങള്‍ - 51.3 %
വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍ - 26 %
ഫര്‍ണീച്ചറുകള്‍, കിടക്കനിര്‍മാണ ഘടകങ്ങള്‍- 52.3%

ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, സ്മാര്‍ട്ട് ഫോണ്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഉയര്‍ത്തിയത് ബാധകമാക്കിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow