മികച്ച കിഴിവുമായി എസ്- പ്രെസോ; ഓഫര്‍ ഉടന്‍ അവസാനിക്കും

എസ്-പ്രെസോയുടെ എക്സ്ഷോറൂം വില 4.26 ലക്ഷം മുതല്‍ 6.12 ലക്ഷം രൂപ വരെയാണ്

Aug 6, 2025 - 22:17
Aug 6, 2025 - 22:17
 0
മികച്ച കിഴിവുമായി എസ്- പ്രെസോ; ഓഫര്‍ ഉടന്‍ അവസാനിക്കും

രാജ്യത്തെ ജനപ്രിയ വാഹന ബ്രന്‍ഡായ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ എസ്-പ്രെസോയ്ക്ക് ഈ മാസം മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റില്‍ ഈ കാര്‍ വാങ്ങുകയാണെങ്കില്‍, 65,000 രൂപയുടെ വലിയ കിഴിവ് ലഭിക്കും. എസ്-പ്രെസോയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നത്. 

അതേസമയം, മറ്റ് പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്കും സി.എന്‍.ജി. വേരിയന്റുകള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ട് 30,000 രൂപയായി കുറയുന്നു. എസ്-പ്രെസോയുടെ എക്സ്ഷോറൂം വില 4.26 ലക്ഷം മുതല്‍ 6.12 ലക്ഷം രൂപ വരെയാണ്. 

ഓഗസ്റ്റ് 31 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ. മാരുതി സുസുക്കി എസ് പ്രെസോയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 68 പിഎസ് പവറും 89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow