ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തി യു.എസ്., ആകെ 50%; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയിരിക്കുന്നത്.

Aug 6, 2025 - 21:55
Aug 6, 2025 - 21:55
 0
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തി യു.എസ്., ആകെ 50%; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി യു.എസ്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. ഇതോടെസ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി. 

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നു സി.എൻ.ബി.സി. ചാനലിലെ പരിപാടിയിൽ ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

‘‘ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ.’’– ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു തടസ്സമായി നിൽക്കുന്നതു തീരുവയാണെന്നു ട്രംപ് തുറന്നടിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow