ഇസ്രയേല്‍ യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്

മുതിർന്ന ഹൂതി നേതാക്കൾ യോഗം ചേർന്ന സനായിലെ കെട്ടിടസമുച്ചയത്തിൽ ബോംബിട്ടെന്നാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്

Aug 30, 2025 - 14:10
Aug 30, 2025 - 14:10
 0
ഇസ്രയേല്‍ യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്

ജറുസലം: യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച യെമൻ തലസ്ഥാനമായ സനായിൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഹൂതികളുടെ പ്രതിരോധമന്ത്രി അസദ് അൽ ഷർഖാബി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി എന്നിവരടക്കം ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല.

മുതിർന്ന ഹൂതി നേതാക്കൾ യോഗം ചേർന്ന സനായിലെ കെട്ടിടസമുച്ചയത്തിൽ ബോംബിട്ടെന്നാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഹൂതികൾ‌ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ചില യെമൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ടു ചെയ്തു. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. റഹാവി താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് ആക്രമണം നടന്നതെന്നാണ് യെമൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow