ഒട്ടാവ: ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ സംഘമാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘം. കാനഡക്കാർ സാമ്പത്തിക- ഭൗതിക സഹായം നൽകുന്നതിൽ നിന്ന് വിലക്കുന്നതാണ് നടപടി.
ബിഷ്‌ണോയി സംഘത്തിലെ പണം മുതൽ വാഹനങ്ങൾ, സ്വത്ത് വരെയുള്ള ഏതൊരു സ്വത്തും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ അധികാരികൾക്ക് ഈ പ്രഖ്യാപനത്തിലൂടെ കഴിയും. പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാത്രമല്ല തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുൾപ്പടെ വിവിധ കുറ്റകൃത്യങ്ങൾക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാൻ കനേഡിയൻ നിയമപാലകർക്ക് കൂടുതൽ അധികാരം ലഭിക്കും. ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ കാനഡയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭിക്കും. ബിഷ്‌ണോയി ഗാങ്ങിന്റെ കൂടെ ഉൾപ്പെടുത്തിയതോടെ കാനഡയിൽ ക്രിമിനൽ കോഡിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘത്തിന്റെ എണ്ണം 88 ആയി.