കാഠ്മണ്ഡു: നേപ്പാളിൽ കുൽമാൻ ഗിസിങ് ഇടക്കാല പ്രധാന മന്ത്രിയായി അധികാരത്തിൽ വന്നേക്കുമെന്ന് സൂചന. ജെൻ സി പ്രതിഷേധത്തെ തുടർന്നാണ് നടപടി. വൈദ്യുതി ബോർഡ് മുൻ ചെയർമാനാണ് കുൽമാൻ ഗിസിങ്.
ജെന്‍ സി പ്രക്ഷോഭകാരികളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്. മുൻ ചീഫ് ജസ്റ്റിസായ സുശീല കർക്കി, കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്നിവരുടെ പേരുകളും പ്രധാന മന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്.
നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സുഷീല കര്‍ക്കിയുടെ പേരാണ് പരിഗണച്ചിരുന്നത്. എന്നാല്‍ പ്രതിഷേധക്കാരില്‍ തന്നെ ഉപപ്രധാനമന്ത്രിയാരാകണമെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മുൻ ചീഫ് ജസ്റ്റിസായ കർക്കി പുതിയ സർക്കാർ രൂപികരണത്തെപ്പറ്റി നേപ്പാളിലെ സൈനികരുമായുള്ള ചർച്ചയിലാണ്.