ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം. വാട്ടർഫോർഡിലാണ് സംഭവം നടന്നത്. അഞ്ചോളം ആണ്‍കുട്ടികൾ ചേർന്നാണ് പെൺകുട്ടിയെ അതിക്രൂരമായി അധിക്ഷേപിച്ചത്. ഇവർ പന്ത്രണ്ടിനും പതിനാലിനും വയസിനു ഇടയിൽ പ്രായമുള്ളവരാണ്. ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം.
കുട്ടികൾ കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആണ്‍കുട്ടികള്‍ ആക്രോശിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. മാത്രമല്ല ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
പെൺകുട്ടിയും കുടുംബവും കോട്ടയം സ്വദേശികളാണ്. കുട്ടിയുടെ അമ്മ അയര്‍ലന്‍ഡില്‍ നഴ്‌സാണ്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ താമസിച്ചുവരികയാണ്. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നതതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം മകൾ ആകെ തകർന്നുവെന്നും പുറത്തുപോയി കളിക്കാൻ ഇപ്പോൾ ഭയമാണെന്നും അമ്മ പറയുന്നു.