വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി തീരുമാനിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാത്രമല്ല യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ലെന്നും ക്രൈമിയ തിരികെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സെലന്‍സ്‌കിയുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കണമെന്ന് സെലന്‍സ്‌കിക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉടനടി അവസാനിപ്പിക്കാം. അതല്ലെങ്കില്‍ യുദ്ധം തുടരാമെന്നാണ് ട്രംപ് പറയുന്നത്.