ജയറാം-കാളിദാസ് ഒന്നിക്കുന്ന ‘ആശകൾ ആയിരം’ ചിത്രീകരണം തുടങ്ങി
ജയറാം, മകൾ മാളവിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്

കൊച്ചി: ജയറാമും മകൻ കാളിദാസ് ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന കുടുംബചിത്രം ‘ആശകൾ ആയിരം’യുടെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് ജി. പ്രജിത്താണ് സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും കാക്കനാട് മാവേലിപുരം ഓണം പാർക്കിൽ നടന്നു. സംവിധായകൻ സലാം ബാപ്പു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി. ജയറാം, മകൾ മാളവിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണകുമാർ നായികയായി എത്തുന്ന ചിത്രത്തിൽ സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ, ഗോപൻ മങ്ങാട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ക്രിയേറ്റീവ് ഡയറക്ടർ- ജൂഡ് ആൻ്റണി ജോസഫ്. തിരക്കഥ അരവിന്ദ് രാജേന്ദ്രൻ – ജൂഡ് ആൻ്റണി ജോസഫ്. സംഗീതം സനൽ ദേവ്. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ്- ഷഫീഖ് വി.ബി. കലാസംവിധാനം- നിമേഷ് താനൂർ.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ‘ആശകൾ ആയിരം’, കുടുംബബന്ധങ്ങളുടെ ഹൃദ്യമായ നിമിഷങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
What's Your Reaction?






