അന്യപുരുഷന്മാര്‍ തൊടരുത്, തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി സ്ത്രീകൾ; താലിബാൻ നിയമത്തില്‍ ദുരിതത്തിലായത് നിരവധി പേര്‍

താലിബാൻ ഏർപ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസമായി

Sep 6, 2025 - 18:29
Sep 6, 2025 - 18:29
 0
അന്യപുരുഷന്മാര്‍ തൊടരുത്, തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി സ്ത്രീകൾ; താലിബാൻ നിയമത്തില്‍ ദുരിതത്തിലായത് നിരവധി പേര്‍

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തില്‍ ദുരിതത്തിലായത് അനവധി സ്ത്രീകള്‍. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതോടെ, ഏറ്റവും ദുരിതത്തിലായത് അഫ്ഗാൻ സ്ത്രീകളാണ്. താലിബാൻ ഏർപ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസമായി. ഈ നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ അവരെ രക്ഷിക്കാൻ വൈകുകയോ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്.

അഫ്ഗാനിസ്ഥാനിലെ കർശനമായ സാംസ്കാരിക, മതപരമായ നിയമങ്ങൾ അനുസരിച്ച്, ഒരു സ്ത്രീയെ അവളുടെ അടുത്ത പുരുഷ ബന്ധുവായ അച്ഛനോ, സഹോദരനോ, ഭർത്താവോ, മകനോ മാത്രമേ സ്പർശിക്കാൻ പാടുള്ളൂ. അതുപോലെ, സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പർശിക്കുന്നതിനും വിലക്കുണ്ട്.

സ്ത്രീകളെ വൈദ്യവിദ്യാഭ്യാസത്തിൽ നിന്നും മറ്റ് പൊതു ഇടങ്ങളിൽ നിന്നും താലിബാൻ വിലക്കിയതിനാല്‍ രാജ്യത്ത് വനിതാ രക്ഷാപ്രവർത്തകർ ഇല്ല. ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷാപ്രവർത്തകർക്ക് തൊടാൻ കഴിയാത്തതിനാൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി. 

What's Your Reaction?

like

dislike

love

funny

angry

sad

wow