ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം; 20 പേരെ രക്ഷപ്പെടുത്തി

അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്

Jul 3, 2025 - 12:30
Jul 3, 2025 - 12:30
 0  9
ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം; 20 പേരെ രക്ഷപ്പെടുത്തി

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. റിസോര്‍ട്ട് ദ്വീപിനടുത്ത് 65 പേരുമായി പോയ യാത്ര ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം. അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം പുറപ്പെട്ട ബോട്ട് അരമണിക്കൂറിനകം മുങ്ങിയതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പോലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു.

50 കിലോമീറ്റര്‍ (30 മൈല്‍) ദൂരമുള്ള ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കാണ് ബോട്ട് യാത്ര പുറപ്പെട്ടത്. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow