ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് കേസിലാണ് നടപടി. അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റേതാണ് വിധി. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം ഡി ഗുലാം മുര്‍ത്തസ മംജുദാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. അറസ്റ്റ് ചെയ്യുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷെയ്ഖ് ഹസീനയും അകന്ദ് ബുള്‍ബുള്ളും നടത്തിയ ഒരു ഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് കേസിനാസ്പദമായ സംഭവം. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടി ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ആദ്യമായാണ് ഇത്തരം ഒരു വിധി നേരിടുന്നത്.