ആക്സിയം 4 വിക്ഷേപണം നാളെ

ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്നാണ് നാസയുടെ അറിയിപ്പ്

Jun 24, 2025 - 13:25
Jun 24, 2025 - 13:25
 0  12
ആക്സിയം 4 വിക്ഷേപണം നാളെ
ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. പലതവണ മാറ്റിവച്ച യാത്രനാണ് നാളെ നടക്കാനിരിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 
ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ (Axiom 4 Mission) വിക്ഷേപണം ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്നാണ് നാസയുടെ അറിയിപ്പ്. മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. തുടർന്ന് സാങ്കേതിക തടസങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. ആറു തവണയാണ് വിക്ഷേപണം മാറ്റിവച്ചത്.
 
ഫ്ലോറിഡയിലെ നാസയുടെ കെന്നസി സ്പേസ് സെന്‍ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2.31 നായിരിക്കും ( ഇന്ത്യൻ സമ‍യം ഉച്ചയ്ക്ക് 12.10) വിക്ഷേപണം. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഘടിപ്പിച്ച സ്‌പേസ് എക്‌സിന്‍റെ പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് നാലംഗസംഘം യാത്രതിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow