പാക്ക് അധിനിവേശ കശ്മീർ പ്രസിഡന്റ് സുൽത്താൻ മഹ്മൂദ് ചൗധരി അന്തരിച്ചു
ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം
ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിന്റെ (PoK) 'പ്രസിഡന്റായി' സേവനമനുഷ്ഠിച്ചിരുന്ന സുൽത്താൻ മഹ്മൂദ് ചൗധരി (71) അന്തരിച്ചു. ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (PPP) മുതിർന്ന നേതാവും അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹം. 2021-ലാണ് പാക്കിസ്ഥാൻ സർക്കാർ അദ്ദേഹത്തെ പാക്ക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റായി നിയമിച്ചത്.
പാക്കിസ്ഥാൻ രൂപീകരിച്ചിട്ടുള്ള ഈ ഭരണകൂടത്തെയോ പ്രസിഡന്റ് പദവിയെയോ ഇന്ത്യ അംഗീകരിക്കുന്നില്ല. കശ്മീരിന്റെ ഈ ഭാഗം പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
What's Your Reaction?

