'സഞ്ജുവിന് അവസരങ്ങൾ നൽകിക്കഴിഞ്ഞു'; ലോകകപ്പ് ടീമിൽ സാംസണ് പകരം തിലക് വർമ? തുറന്നടിച്ച് സുനിൽ ഗാവസ്കർ

പരുക്ക് മാറി തിരിച്ചെത്തുന്ന തിലക് വർമ ടീമിലെത്തുന്നതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമാകുമെന്ന് ഗാവസ്കർ സൂചിപ്പിച്ചു

Feb 1, 2026 - 16:23
Feb 1, 2026 - 16:23
 0
'സഞ്ജുവിന് അവസരങ്ങൾ നൽകിക്കഴിഞ്ഞു'; ലോകകപ്പ് ടീമിൽ സാംസണ് പകരം തിലക് വർമ? തുറന്നടിച്ച് സുനിൽ ഗാവസ്കർ

തിരുവനന്തപുരത്ത് നടന്ന ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിലും സഞ്ജു സാംസൺ പരാജയപ്പെട്ടതോടെ, ഇന്ത്യൻ ബാറ്റിങ് നിരയെക്കുറിച്ച് സെലക്ടർമാർക്ക് വ്യക്തമായ ധാരണ ലഭിച്ചതായി മുൻ നായകൻ സുനിൽ ഗാവസ്കർ. സഞ്ജുവിന്റെ മോശം ഫോം ലോകകപ്പ് ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

പരുക്ക് മാറി തിരിച്ചെത്തുന്ന തിലക് വർമ ടീമിലെത്തുന്നതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമാകുമെന്ന് ഗാവസ്കർ സൂചിപ്പിച്ചു. തിലക് വർമ സന്നാഹ മത്സരങ്ങളിൽ കളിക്കാനൊരുങ്ങുകയാണ്. ന്യൂസീലൻഡിനെതിരായ അഞ്ചാം മത്സരത്തിൽ ആറ് പന്തിൽ ആറ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായിരുന്നു. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു ആകെ നേടിയത് വെറും 46 റൺസാണ്.

നിലവിൽ ഇഷാൻ കിഷൻ നടത്തുന്ന മികച്ച പ്രകടനവും തിലക് വർമയുടെ വരവും ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow