സ്വര്‍ണവിലയില്‍ കുതിപ്പ്, ഇന്ന് പവന് വര്‍ധിച്ചത് 640 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില 9945 രൂപയാണ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് (സെപ്തംബര്‍ ആറ്) പവന് 640 രൂപ വര്‍ധിച്ചു. ഇതോടെ, വില 80,000 തൊടുമെന്ന സൂചനയാണുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 79,560 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില 9945 രൂപയാണ്.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 79,000 ത്തിലേക്ക് വിലയെത്തിയത്. ഇപ്പോള്‍ 80,000 ലക്ഷ്യമാക്കി കുതിക്കുന്ന വില പുതിയ ഉയരം കുറിക്കുമെന്നാമ് പ്രതീക്ഷ.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്.
What's Your Reaction?






