ഇന്ന് സ്വര്‍ണവില കൂടിയത് 560 രൂപ, പവന് 81,600 രൂപ
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,650 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 81,600 രൂപയായി. ഗ്രാമിന് 10,130 രൂപയില്‍നിന്ന് 10,200 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,09,485 എന്ന റെക്കോഡ് ഉയരം കുറിച്ചു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,650 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വില.
സെപ്തംബര്‍ 17ന് ചേരുന്ന പണനയ യോഗത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കുമെന്ന അനുമാനമാണ് ആഗോള വിപണിയിലെ വിലവര്‍ധനവിന് പിന്നില്‍.
What's Your Reaction?






