പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ പോലീസ് കേസെടുത്തു

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്

Aug 6, 2025 - 10:50
Aug 6, 2025 - 10:51
 0  13
പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ പോലീസ് കേസെടുത്തു
പാലക്കാട്: പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ചെർപ്പുളശേരി പോലീസാണ് കേസെടുത്തത്. 
 
പാലക്കാട് ചെറുപ്പുളശ്ശേരി മഠത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പോലീസ് കേസെടുത്തത്. അനിമല്‍ റെസ്‌ക്യൂ പേഴ്‌സണായ ജിനീഷിന്റെ പരാതിയിലാണ് ഷജീറിന്റെ ക്രൂരതയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. 
 
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറാണ് ഷജീർ. ഷിജീർ ആദ്യം പൂച്ചയ്ക്ക് ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റഗ്രാം പ്രെഫൈലിലാണ് കഴിഞ്ഞ ദിവസം സ്റ്റോറി പ്രത്യക്ഷപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow