ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നൽകി ആദരിച്ച് രാജ്യം. 2025 ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നു. മേയ് 9ലെ ദ ഗസറ്റ് ഒഫ് ഇന്ത്യയിലാണ് പ്രസ്താവന വന്നത്.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ അംഗീകൃത നിയമ രേഖ കൂടിയാണ് ഗസറ്റ് ഒഫ് ഇന്ത്യ. കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.
2016 ഓഗസ്റ്റ് 26ന് ജൂനിയര്‍ ക മ്മീഷന്‍ഡ് ഓഫീസറായി ചേര്‍ന്നതിന് ശേഷം നീരജ് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാറാണ്. 2023ലെ ലോക ചാംപ്യൻഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിംപിക്സില്‍ വെള്ളിയും നേടിയിട്ടുണ്ട്. നീരജിന് 2018ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.