കെ.സി.എല്‍ സ്പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴ് വരെ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഭാഗമായിട്ടാണ് കെ.സി.എ പുസ്തകം പുറത്തിറക്കിയത്

Sep 20, 2025 - 18:10
Sep 20, 2025 - 18:10
 0
കെ.സി.എല്‍ സ്പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രസിദ്ധീകരിച്ച 'കെ.സി.എൽ - ദി ഗെയിം ചേഞ്ചർ' എന്ന കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴ് വരെ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഭാഗമായിട്ടാണ് കെ.സി.എ പുസ്തകം പുറത്തിറക്കിയത്. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ എന്നിവർ പങ്കെടുത്തു.കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ചയുടെ നാൾവഴികളും അതിൽ കെസിഎയുടെ നിർണ്ണായക പങ്കും കേരള ക്രിക്കറ്റ് ലീഗ് എങ്ങനെയാണ് കായികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow