ട്രംപിന്‍റെ പകരച്ചുങ്ക പ്രഖ്യാപനം; ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
സഹസ്രകോടികളാണ് ലോകമെമ്പാടുമുള്ള ഓഹരിവിപണികളില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫര്‍ട്ട് വിപണിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഹോങ്കോങ് സ്റ്റോക്ക് എക്‌സേഞ്ച് 13.2 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നഷ്ടം രേഖപ്പെടുത്തുന്നത്. തായ്‌പെയ് ഓഹരി വിപണി 9.7 ശതമാനവും ടോക്കിയോ വിപണിയില്‍ എട്ടുശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയിലെ സിഎസ്ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴ്ന്നു.
മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി. ഇതോടെ സഹസ്രകോടികളാണ് ലോകമെമ്പാടുമുള്ള ഓഹരിവിപണികളില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
What's Your Reaction?






