കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറത്തു
പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന്‍ കസ്റ്റഡിയില്‍. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങലൂർ അഴിക്കോടാണ് സംഭവം. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53)നാണ് ഗുരുതരായി പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ മകൻ മുഹമ്മദിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






