പച്ചക്കറി കടയിൽ ജോലി ചെയ്ത യുവതിയെ കടന്ന് പിടിച്ച കേസിൽ 50 കാരൻ പിടിയിൽ
കഴിഞ്ഞ 6-ാം തീയതി വൈകിട്ട് 7.30 നാണ് സംഭവം

തിരുവനന്തപുരം: പച്ചക്കറി കടയിൽ ജോലി ചെയ്ത യുവതിയെ കടന്ന് പിടിച്ച കേസിൽ 50 കാരൻ പാങ്ങോട് പോലീസ് അറസ്റ് ചെയ്തു.കല്ലറ -തുമ്പോട് സ്വദേശി ബാബു (50) നെയാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 6-ാം തീയതി വൈകിട്ട് 7.30 ന് പച്ചക്കറി കടയിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിച്ച് യുവതിയെ കടന്ന് പിടിച്ചത്. തുടർന്ന് യുവതി പാങ്ങോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാനമായ കേസിൽ മുമ്പും ഇയാൾക്ക് കേസ് ഉണ്ട്.
What's Your Reaction?






