ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ; ആദ്യ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ സത്യവാങ്മൂലം

രാഹുൽ സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി

Jan 21, 2026 - 11:22
Jan 21, 2026 - 11:22
 0
ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ; ആദ്യ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ സത്യവാങ്മൂലം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും തന്‍റെ നഗ്ന വിഡിയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.
 
രാഹുൽ സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി സത്യവാങ്മൂലത്തിൽ പറയുന്നു.  പ്രതിക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 
 
ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു. ന​ഗ്ന ദൃശ്യങ്ങൾ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. ഭീഷണിപ്പെടുത്തിയാണ് ഗർഭചിദ്രം ചെയ്തതെന്ന് വീണ്ടും അതിജീവിത പറയുന്നു. കൂടാതെ, ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
 
ബലാത്സംഗത്തിനിടെ ഏറ്റ പരുക്കുകൾ വ‍്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ചതും ദുരുപദിഷ്ടവുമായ വസ്തുതകളും അർദ്ധ സത്യങ്ങളുമാണെന്ന് പരാതിക്കാരി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow