നടൻ ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആള്‍ പിടിയിൽ
വീടിൻ്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞു
ആലുവ: നടൻ ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി അഭിജിത്ത് പോലീസിൻ്റെ പിടിയിലായി. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇയാൾ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ചത്.
വീടിൻ്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞു. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയാളെ പിടിച്ചുനിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ദിലീപിൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, മോഷണമായിരുന്നില്ല ഇയാളുടെ ഉദ്ദേശമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?

