ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഹൈക്കോടതി

Nov 26, 2025 - 18:24
Nov 26, 2025 - 18:24
 0
ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാനുള്ള കാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
 
ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നുമാണ് കോടതി നിർദേശം. ഡോക്ടേഴ്സിന്റെ വിവരങ്ങളും ചികിത്സാ നിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം.
 
ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. 
 
കൂടാതെ തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണമെന്നും കോടതി നിർദേശത്തിൽ പറയുന്നു. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സാ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 
 
ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണം എന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൽ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow