മുഖ്യമന്ത്രിക്കെതിരെ ജി. സുകുമാരൻ നായരുടെ വിമർശനം; സുരേഷ് ഗോപിക്കും രൂക്ഷ മറുപടി

Jul 15, 2026 - 16:41
Jul 15, 2026 - 16:43
 0
മുഖ്യമന്ത്രിക്കെതിരെ ജി. സുകുമാരൻ നായരുടെ വിമർശനം; സുരേഷ് ഗോപിക്കും രൂക്ഷ മറുപടി

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രംഗത്തെത്തി. വി.ഡി. സതീശനെ കാണാനല്ല, മുഖ്യമന്ത്രിയെ കാണാനാണ് സമയം ചോദിച്ചതെന്നും എന്നാൽ ഒരു വോട്ടറും സംഘടനാ നേതാവുമെന്ന നിലയിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫയൽ വിഷയത്തിലാണ് മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് വന്ന് കാണാമെന്ന മറുപടിയാണ് ലഭിച്ചതെങ്കിലും സെക്രട്ടേറിയറ്റിൽ വെച്ച് കാണണമെന്ന ആവശ്യം അറിയിച്ചതിന് ശേഷം മുഖ്യമന്ത്രിയോ പ്രൈവറ്റ് സെക്രട്ടറിയോ തിരിച്ചുവിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇനി വി.ഡി. സതീശനെ കാണാൻ താൽപര്യമില്ലെന്നും, ഇത്തരമൊരു അനുഭവം എൻഎസ്എസിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും അദ്ദേഹം വിമർശിച്ചു. പെരുന്ന ശുദ്ധീകരിക്കണമെന്ന് പറയുന്നതിന് മുമ്പ് അദ്ദേഹം അംഗമായ 'അമ്മ' സംഘടന ശുദ്ധീകരിക്കട്ടെയെന്നായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം സുരേഷ് ഗോപി പെരുന്നയിൽ എത്തിയതിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, എൻഎസ്എസ് സമ്മേളനത്തിലേക്ക് വലിഞ്ഞുകയറി വന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow