ശബരിമല സ്വര്‍ണക്കൊള്ള: ആരോപണവിധേയര്‍ക്ക് പ്രധാന പദവികള്‍; ദേവസ്വം ബോര്‍ഡിന് മന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ നിയമിച്ചതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം മന്ത്രി കെ. മുരളീധരന്റെ രൂക്ഷ വിമര്‍ശനം. സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം ദേവസ്വം ബോര്‍ഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന നിലപാടിലാകും സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലാണ് മന്ത്രിയുടെ എതിര്‍പ്പ്. ഇത്തരത്തിലുള്ള ഉത്തരവുകള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന് മന്ത്രി കത്ത് നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. മന്ത്രിയുടെ ആവശ്യം നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
What's Your Reaction?



