പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; 42കാരൻ പൊലീസിൽ കീഴടങ്ങി

Jul 14, 2026 - 16:33
Jul 14, 2026 - 16:34
 0
പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; 42കാരൻ പൊലീസിൽ കീഴടങ്ങി

പാലക്കാട്: മണ്ണാർക്കാട് ചേറുംകുളത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ബന്ധു പൊലീസിൽ കീഴടങ്ങി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന മാധവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ശശി (42) നേരിട്ട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിതൃസഹോദരിയായ മാധവിയെ ശശി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മാധവിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, പ്രതി ശശിക്ക് മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow