സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീതുവിന്റെ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. ഒറ്റയ്ക്കല്ല ശ്രീതു തട്ടിപ്പ് നടത്തിയത്.
കൂടെ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശ്രീതു പോലീസിന് കൈമാറിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി ജോലി നല്‍കാമെന്ന് പറഞ്ഞ് ഷിജു എന്ന വ്യക്തി പരാതി നൽകിയിരുന്നു. ഷിജുവിന്റെ പക്കൽ നിന്ന് പണം വാങ്ങുകയാകും വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തിരുന്നു. പത്ത് ലക്ഷം രൂപയാണ് ഇവര്‍ പരാതിക്കാരനായ ഷിജുവിന് പക്കൽ നിന്ന് വാങ്ങിയത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ഉണ്ടാക്കി സെക്ഷൻ ഓഫീസർ എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്.
എന്നാൽ ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവിൽ നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. അതെ സമയം ശ്രീതുവിനെതിരെ പത്തോളം കേസുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.
What's Your Reaction?






