കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്‌ടർ ജനറലും തമ്മിലുളള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. കമ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും ഇന്‍ഷൂറന്‍സ് ക്ലെയിമിന് ശ്രമിക്കാമെന്നുമാണ് തീരുമാനം. മേയ് 25നാണ് ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3 അറബിക്കടലിൽ മുങ്ങിയത്.