പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം 15 വരെയാണ് രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. തിരുവല്ല ജെഫ് സിഎം കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്.
16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. അറസ്റ്റ് ചെയ്ത് ആവശ്യമായ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്, ഇനി കസ്റ്റഡിയുടെ ആവശ്യമില്ല എന്ന് പ്രതിഭാഗം വാദം കോടതി പാടെ തള്ളുകയായിരുന്നു. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. ജാമ്യം നൽകണമെന്നും അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നുമൊക്കെയുള്ള വാദം രാഹുൽ കോടതിയിൽ ഉന്നയിച്ചെങ്കിലും വിലപ്പോയില്ല.