സ്വർണവിലയിൽ പുതിയ ചരിത്രം; റെക്കോർഡുകൾ തകർത്ത് പവന് 1,04,520 രൂപയിലേക്ക്

ഗ്രാമിന് 35 രൂപയാണ് ഇന്ന് വർധിച്ചത്

Jan 13, 2026 - 11:19
Jan 13, 2026 - 11:19
 0
സ്വർണവിലയിൽ പുതിയ ചരിത്രം; റെക്കോർഡുകൾ തകർത്ത് പവന് 1,04,520 രൂപയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. ഇന്ന് പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഡിസംബർ 27-ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,520 രൂപയായി ഉയർന്നു.

ഗ്രാമിന് 35 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,065 രൂപയായി. ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അവിടെനിന്ന് വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് വില പുതിയ റെക്കോർഡിലെത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളാണ് പ്രധാന കാരണം. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു.

ആഗോളതലത്തിൽ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഇത്രയധികം ഉയർന്നുനിൽക്കാൻ കാരണം. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow