യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കന്യാകുമാരി - പുനലൂര്‍ ട്രെയിനിന് മറ്റൊരു സ്റ്റോപ്പ്

Feb 7, 2025 - 11:29
Feb 7, 2025 - 11:29
 0  27
യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കന്യാകുമാരി - പുനലൂര്‍ ട്രെയിനിന് മറ്റൊരു സ്റ്റോപ്പ്

കൊല്ലം: കന്യാകുമാരി - പുനലൂര്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ മന്ത്രാലയം.  കന്യാകുമാരി - പുനലൂര്‍ - കന്യാകുമാരി ട്രെയിന്‍ നം. 56706/56705 ട്രെയിന് പരവൂരിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇതുസംബന്ധിച്ച് റെയിൽവേ ഉത്തരവായി. അനുവദിച്ച സ്റ്റോപ്പ് നാളെ (8-2-25) മുതല്‍  പ്രാബല്യത്തില്‍ വരുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

നാളെ പരവൂരില്‍ എത്തുന്ന ട്രെയിനെ എന്‍കെ. പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഫ്ളാഗ് ഓഫ് ചെയ്ത് സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പരവൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 8-ാം തീയതി വൈകുന്നേരം 6 മണിയ്ക്ക് റെയില്‍വേ സ്വീകരണ പരിപാടി സംഘടപ്പിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow