കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വാഹനാപകടം
അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വാഹനാപകടം. കാർ തട്ടി പിക് അപ് ഓട്ടോ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പിക് അപ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം സംഭവിച്ചത്. പിക്ക് ആപ്പ് വാനിനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു.
What's Your Reaction?






