നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കേരളത്തിന്റെ ചുമതല മധുസൂദനൻ മിസ്ത്രിക്ക് കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രിയെ നിയമിച്ചു
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് മേൽനോട്ടവും നിർവഹിക്കുന്നതിനായി നാലംഗ സ്‌ക്രീനിങ് കമ്മിറ്റികളെ എഐസിസി പ്രഖ്യാപിച്ചു.
കേരളത്തിന്റെ ചുമതല മധുസൂദനൻ മിസ്ത്രിക്ക് കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രിയെ നിയമിച്ചു. സയിദ് നസീർ ഹുസ്സൈൻ, നീരജ് ഡങ്കി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിലും ഗ്രൂപ്പ് സമവാക്യങ്ങൾ പരിഹരിക്കുന്നതിലും ഈ കമ്മിറ്റിയുടെ തീരുമാനം നിർണ്ണായകമാകും.
കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് അസമിലെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷ. തമിഴ്‌നാട് & പുതുച്ചേരി ടി.എസ്. സിംഗ് ദിയോ കമ്മിറ്റിയെ നയിക്കും. പശ്ചിമ ബംഗാളില്‍ ബി.കെ. ഹരിപ്രസാദ് ആണ് കമ്മിറ്റി അധ്യക്ഷൻ.
പ്രവർത്തന രീതി എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പ്രതിപക്ഷ നേതാക്കൾ എന്നിവർ അതത് സംസ്ഥാനങ്ങളിലെ കമ്മിറ്റികളിൽ പ്രത്യേക ക്ഷണിതാക്കളായോ അംഗങ്ങളായോ ഉണ്ടാകും. താഴെത്തട്ടിൽ നിന്നുള്ള ശുപാർശകൾ പരിശോധിച്ച് അന്തിമ സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കുകയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ പ്രധാന ചുമതല.
What's Your Reaction?

