തമിഴകത്ത് വിജയ് തരംഗം; ദ്രാവിഡ കോട്ടകൾ തകർത്ത് ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധിയും പിന്നിലേക്ക്

May 4, 2026 - 11:25
May 4, 2026 - 11:25
 0
തമിഴകത്ത് വിജയ് തരംഗം; ദ്രാവിഡ കോട്ടകൾ തകർത്ത് ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധിയും പിന്നിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ വിജയിയുടെ തമിഴക വെട്രി കഴകം (TVK) അവിശ്വസനീയമായ മുന്നേറ്റം നടത്തുന്നു. ആകെയുള്ള 234 മണ്ഡലങ്ങളിൽ 100 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. എഐഎഡിഎംകെ 81 സീറ്റുകളിൽ രണ്ടാമതും, ഭരണകക്ഷിയായ ഡിഎംകെ 53 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.

ഡിഎംകെയുടെ ഉരുക്കുകോട്ടയായ ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ ആഞ്ഞടിച്ച 'ടിവികെ തരംഗത്തിൽ' പ്രമുഖ നേതാക്കളെല്ലാം പതറുകയാണ്. കൊളത്തൂർ മണ്ഡലത്തിൽ എം.കെ. സ്റ്റാലിൻ 700 വോട്ടുകൾക്ക് പിന്നിലായപ്പോൾ, ചേപ്പോക്കിൽ ഉദയനിധി സ്റ്റാലിനും രണ്ട് മന്ത്രിമാരും കടുത്ത തിരിച്ചടി നേരിടുന്നു. അതേസമയം, മത്സരിക്കുന്ന രണ്ടിടത്തും വിജയ് മുന്നേറ്റം തുടരുകയാണ്. പെരമ്പൂരിൽ 3000 വോട്ടുകൾക്കും തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ 1600 വോട്ടുകൾക്കുമാണ് വിജയ് ലീഡ് ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow