കരൂര്‍ ദുരന്തം: ടി.വി.കെ നേതാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണം
ബാലാജിയുടെ സമ്മർദ്ദം കാരണമാണ് കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്

ചെന്നൈ: കരൂർ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ, ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വി. അയ്യപ്പനാണ് (50) ആത്മഹത്യ ചെയ്തത്. അയ്യപ്പൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ബാലാജിയുടെ സമ്മർദ്ദം കാരണമാണ് കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്.
ദിവസ വേതനക്കാരനായിരുന്ന അയ്യപ്പൻ മുൻപ് നടൻ വിജയിയുടെ ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. കരൂർ ദുരന്തത്തെക്കുറിച്ചുള്ള ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥനായിരുന്നെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പോലീസ് അയ്യപ്പന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
What's Your Reaction?






