കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. ശരിയ നിയമ പ്രകാരം ഇൻറർനെറ്റ് അധാർമികവും തിന്മയും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ സർക്കാരിൻറെ നടപടി. . രാജ്യവ്യാപകമായി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ തകരാറിലായി. കാബൂളില്‍ നിന്നുള്ള വിമാനസര്‍വീസുകളും തകരാറിലായി.
പല പ്രവിശ്യകളിലും ഫൈബർ ഒപ്ടിക് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഴ്ചകളായി ഫൈബര്‍ ഒപ്ടിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കെതിരെ കര്‍ശന നടപടിയാണ് താലിബാന്‍ കൈക്കൊള്ളുന്നത്.
ഇതോടെ അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്' ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ അഫ്ഗാൻ സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.
ഇതോടെ ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ഈ മാസം ആദ്യം തന്നെ ഇൻർനെറ്റിന്റെ വേഗത കുറച്ച് താലിബാൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണമായ നിരോധനം വരുന്നത്.